ബഹ്റൈനിൽ അനധികൃത തൊഴിലാളികള്‍ക്കെതിരെ നടപടി കർശനമാക്കി
ബഹ്റൈനിൽ നിയമവിരുദ്ധമായി ജോലി ചെയ്യുന്നവർക്കും അനധികൃത താമസക്കാർക്കുമെതിയെയുള്ള നടപടികൾ കർശനമാക്കി അധികൃതര്‍ . വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ച് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയാണ് അനധിക്യതമായി താമസിക്കുന്നവരെയും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ വ്യാപകമാക്കിയത്. തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും ഇതിനായി നടത്തുന്ന പരിശോധനകൾ കൂടുതൽ ശക്തമാക്കാനാണ് അതോറിറ്റിയുടെ തീരുമാനം. അനധികൃതമായി തൊഴിൽ ചെയ്യുന്നവരെ കണ്ടെത്താൻ കഴിഞ്ഞ ദിവസങ്ങളിൽ കാപിറ്റൽ ഗവർണറേറ്റ് പരിധിയിലെ വിവിധ പ്രദേശങ്ങളിൽ എൻഫോഴ്സ്മെൻറ് വിഭാഗം പരിശോധന നടത്തിയിരുന്നു. മതിയായ രേഖകളില്ലാതെ ജോലി ചെയ്ത നിരവധി പേരെ പിടികൂടിയതായും ഇവരെ ബഹ്റൈനിലേക്ക് തിരിച്ചുവരുന്നതിന് വിലേക്കർപ്പെടുത്തി നാടുകടത്തുമെന്നും അധികൃതർ അറിയിച്ചു.