മാർഷ്യൽ ആർട്സ് താരങ്ങളെ സ്വീകരിച്ച് ബഹ്റൈൻ പ്രതിഭ
![മാർഷ്യൽ ആർട്സ് താരങ്ങളെ സ്വീകരിച്ച് ബഹ്റൈൻ പ്രതിഭ മാർഷ്യൽ ആർട്സ് താരങ്ങളെ സ്വീകരിച്ച് ബഹ്റൈൻ പ്രതിഭ](https://www.4pmnewsonline.com/admin/post/upload/A_irMBEcQCZO_2021-03-13_1615647214resized_pic.jpg)
മനാമ
ഇന്ത്യൻ മാർഷ്യൽ ആർട്സ് താരങ്ങളായ അബ്ദുൽ മുനീറിനും, മുഹമ്മദ് ഫർദാനും ബഹ്റൈൻ പ്രതിഭ സ്വീകരണം നൽകി. ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ രക്ഷാധികാരിയായി സംഘടിപ്പിച്ച ബഹ്റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രേവ് കോംബാറ്റ് ഫെഡറേഷന്റെ ഏഷ്യൻ ഡോമിനേഷൻ വിഭാഗത്തിലെ 47 മത് മത്സരത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇവർ.
പ്രതിഭ ആസ്ഥാനത്തു വച്ച് നടന്ന ചടങ്ങിൽ അബ്ദുൽ മുനീറിന് പ്രതിഭ സെക്രട്ടറി ലിവിൻ കുമാറും, പ്രസിഡണ്ട് സതീഷും ചേർന്ന് മൊമെന്റോ കൈമാറി. മുഹമ്മദ് ഫറാദിനു ലോക കേരളസഭ മെമ്പറായ സുബൈർ കണ്ണൂരും, പ്രതിഭ കായിക വിഭാഗം സെക്രട്ടറി റാഫി കല്ലിങ്കലും ചേർന്ന് മൊമെന്റോ സമ്മാനിച്ചു. പ്രതിഭ മുഖ്യരക്ഷാധികാരി പി ശ്രീജിത്ത്, ട്രഷറർ കെ.എം.മഹേഷ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.