ബുദ്ധിമുട്ടനുഭവിച്ച ബഹ്റൈൻ പ്രവാസിക്ക് സഹായം നൽകി കൂട്ടായ്മകൾ
![ബുദ്ധിമുട്ടനുഭവിച്ച ബഹ്റൈൻ പ്രവാസിക്ക് സഹായം നൽകി കൂട്ടായ്മകൾ ബുദ്ധിമുട്ടനുഭവിച്ച ബഹ്റൈൻ പ്രവാസിക്ക് സഹായം നൽകി കൂട്ടായ്മകൾ](https://www.4pmnewsonline.com/admin/post/upload/A_eZbTAzwcrP_2021-03-13_1615646913resized_pic.jpg)
മനാമ
കോവിഡ് പ്രതിസന്ധി കാരണം ജോലി നഷ്ടപ്പെട്ട് ശമ്പളവും, വിസയും ഇല്ലാതെ പ്രയാസത്തിലായ കൊല്ലം പത്തനാപുരം സ്വദേശി പോൾ ജോണിന് കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റി. വേണ്ട സഹായങ്ങൾ നൽകി. ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായിഅദ്ദേഹത്തിനു അവശ്യസാധനങ്ങൾ എത്തിച്ചു നൽകുകയും, തുടർന്ന് നാട്ടിലേക്കു പോകാൻ പാസ്സ്‌പോർട്ട് , വിസ പ്രശ്നങ്ങൾ പരിഹരിച്ചുമാണ് സംഘടന ഇദ്ദേഹത്തെ സഹായിച്ചത്. കെ.പി.എ ട്രെഷറർ രാജ് കൃഷ്ണൻ, ചാരിറ്റി വിങ് കൺവീനർ നവാസ് കുണ്ടറ, ഏരിയ കോ-ഓർഡിനേറ്റർ അജിത് ചാത്തന്നൂർ , ഹമദ് ടൌൺ ഏരിയ പ്രസിഡന്റ് പ്രമോദ്, ജോയിന്റ് സെക്രട്ടറി പ്രദീപ് എന്നിവർ ചേർന്ന് കെ.പി.എ ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച വിമാന ടിക്കറ്റും കൈമാറി.
കൂടണയാനും കൂടെയുണ്ട് എന്ന സന്ദേശവുമായി പ്രവർത്തിക്കുന്ന മൈത്രി സോഷ്യൽ അസോസിയേഷനും, പോൾ ജോണിന് സഹായങ്ങൾ കൈമാറി.