ഒന്നാണ് കേരളം ലോഗോ പ്രക്ഷണം പ്രകാശനം ചെയ്തു


മനാമ

കേരള നിയമസഭാ തിരഞ്ഞെടുപ്പും ആയി ബന്ധപ്പെട്ടു ബഹ്റൈനിലെ ഇടതുപക്ഷ കൂട്ടായ്മ ആയ ഒന്നാണ് കേരളം ഒന്നാമതാണ് കേരളം തിരഞ്ഞെടുപ്പ് ലോഗോ പ്രകാശനം ചെയ്തു . ബഹ്‌റൈൻ പ്രതിഭ ആസ്ഥാനത്തു ചേർന്ന പ്രകാശന ചടങ്ങിൽ പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത് ലോഗോ പ്രകാശനം ചെയ്തു. ജില്ലകൾ കേന്ദ്രീകരിച്ചും എല്ലാ നിയോജകമണ്ഡലങ്ങൾ കേന്ദ്രീകരിച്ചും കൂട്ടായ്‌മകൾ രൂപീകരിച്ചുകൊണ്ടാണ് ബഹ്‌റൈൻ പ്രവാസമേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ജില്ലാ കൂട്ടായ്മകളുടെ ഉദ്‌ഘാടനം ഓൺ ലൈൻ ആയി ഈ ആഴ്ച നടക്കും. സോഷ്യൽ മീഡിയ പ്രചാരണം , റൂം സന്ദർശനം തുടങ്ങി നിരവധി പ്രചാരണ പരിപാടികൾ ആണ് ഇടതുപക്ഷ കൂട്ടായ്മ ആവിഷ്ക്കരിച്ചിരിക്കുന്നത്. സുബൈർ കണ്ണൂർ , ഫൈസൽ എഫ് എം , ഷാജി മുതല , മൊയ്‌ദീൻ കുട്ടി പുളിക്കൽ , കാസിം മലഞ്ചൽ , പ്രതിഭ സെക്രട്ടറി ലിവിൻ കുമാർ , പ്രസിഡന്റ് കെ എം സതീഷ് . മഹേഷ് മൊറാഴ. ഡി സലിം , നിതിൻരാജ് കൊല്ലം , റഫീഖ് അബ്ദുള്ള എന്നിവർ ലോഗോ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

You might also like

Most Viewed