ബഹ്റൈനിലെ പള്ളികൾ പ്രവർത്തനമാരംഭിച്ചു
മനാമ:
കോവിഡ് കാരണം പ്രവർത്തനങ്ങൾ നിർത്തിവെച്ചിരുന്ന ബഹ്റൈനിലെ മുസ്ലീം പള്ളികൾ ഒരിടവേളയ്ക്ക് ശേഷം അഞ്ച് നേരത്തെ പ്രാർത്ഥനകൾക്കായി വീണ്ടും തുറന്നു. സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്സിന്റെ അഭിപ്രായങ്ങളും കൊറോണ വൈറസിനെ നേരിടാനുള്ള ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്‌സിന്റെ ശുപാർശകളും അടിസ്ഥാനമാക്കിയാണ് തീരുമാനം. വെള്ളിയാഴ്ചത്തെ പ്രാർത്ഥനയായ ജുമുഅ നമസ്കാരങ്ങൾ പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.