കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ബഹ്റൈൻ
മനാമ:
കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് പ്രഖ്യാപ്പിച്ച നിയന്തണങ്ങളിൽ ബഹ്റൈൻ ഇളവ് വരുത്തി. പുതിയ ഉത്തരവ് പ്രകാരം താഴെ പറയുന്ന തീരുമാനങ്ങളാണ് ദേശീയ പ്രതിരോധ സമിതി പ്രഖ്യാപ്പിച്ചിരിക്കുന്നത്.
1. റെസ്റ്റാറന്റുകളുടെ അകത്ത് ഇരുന്ന് ഭക്ഷണം കഴിക്കാവുന്നതാണ്. പരമാവധി മുപ്പത് പേർക്ക് മാത്രമേ ഒരു സമയത്ത് പ്രവേശനം അനുവദിക്കാവൂ.
2. ഇൻഡോർ നീന്തൽ കുളങ്ങൾ, സ്പോർട്സ് ഹാളുകൾ, ജിംനേഷ്യങ്ങൾ എന്നിവ തുറക്കാവുന്നതാണ്.
3. താത്പര്യമുള്ള വിദ്യാർത്ഥിക്കൾക്ക് സ്കൂളിൽ നേരിട്ട് ചെന്ന് പഠനം തുടരാവുന്നതാണ്.
4. ഉന്നത പഠനകേന്ദ്രങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാം.
5. സ്വകാര്യ ട്രെയിനിങ്ങ് സെന്ററുകൾ, നഴ്സറികൾ, കിന്റർഗാർട്ടനുകൾ എന്നിവയ്ക്കും പ്രവർത്തനങ്ങൾ ആരംഭിക്കാം.
അതേസമയം സാമൂഹികപരമായ ഒത്തുചേരലുകൾക്ക് വിലക്കുണ്ട്. മുപ്പത് പേരിൽ കൂടുതൽ പേർ ഇങ്ങിനെ ഒത്തുചേരാൻ പാടുള്ളതല്ല.
മറ്റ് നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.