കോവിഡ്: ബഹ്റൈനിൽ ഗുരുതരാവസ്ഥയിൽ ഉള്ളത് 20 പേർ

മനാമ: ബഹ്റൈനിൽ ഇന്നലെ ഒരു കോവിഡ് മരണം കൂടി രേഖപ്പെടുത്തി. 65 വയസ് പ്രായമുള്ള സ്വദേശിക്കാണ് ഇന്നലെ രാത്രിയോടെ കോവിഡ് കാരണം ജീവൻ നഷ്ടമായത്. അതേസമയം 51 വിദേശികൾ ഉൾപ്പടെ 257 പുതിയ കേസുകൾ കണ്ടെത്തി. ഇതോടെ നിലവിൽ രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3008 ആയി. അതേസമയം ഇന്നലെ 276 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 77697 ആയി. ഇപ്പോൾ 20 പേരാണ് ഗുരുതരവാസ്ഥയിൽ കഴിയുന്നത്. ഇന്നലെ 11,413 പരിശോധനകൾ നടത്തിയതോടെ ആകെ പരിശോധനകളുടെ എണ്ണം 17,21,676 ആയി. ഇന്ന് രാവിലെ 11 മണി വരെയുള്ള വിവര പ്രകാരം ഇന്നും മരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഇപ്പോൾ രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 317 ആണ്.