മഹാത്മാഗാന്ധിയുടെ നൂറ്റന്പത്തിയൊന്നാം ജന്മവാർഷികം ആഘോഷിച്ചു

മനാമ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ ചാപ്റ്റർ മഹാത്മാഗാന്ധിയുടെ നൂറ്റിയന്പത്തിയൊന്നാം ജന്മവാർഷികം സമുചിതമായി ആഘോഷിച്ചു. ഐഒസി ചെയർമാൻ സാം പിട്രോഡ ഉദ്ഘാടനം ചെയ്ത വെബിനാറിൽ ബഹ്റൈനിലെ മുൻ മന്ത്രിയും അൽ ഫനാർ ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ്ങ് ചെയർമാനുമായ അബ്ദുൽ നബി അൽ ഷോല എഴുതിയ മഹാത്മ ഗാന്ധിയെ കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാവായ ഓസ്കാർ ഫെർണാണ്ടെസ്, ഐഒസി മിഡിൽ ഈസ്റ്റ് ഇൻ ചാർജ്ജ് ഡോ ആരതി കൃഷ്ണ, എഐസിസി സെക്രട്ടറി ഹിമാൻസു വ്യാസ്, ഐഒസി ബഹ്റൈൻ പ്രസിഡണ്ട് മുഹമദ്ദ് മൻസൂർ, എന്നിവർക്കൊപ്പം ബഹ്റൈനിലെ മുതിർന്ന മാധ്യമപ്രവർത്തകരായ സോമൻ ബേബി, പി. ഉണ്ണികൃഷ്ണൻ, ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള, ഇന്ത്യൻ ക്ലബ്ബ് പ്രസിഡണ്ട് സ്റ്റാലിൻ ജോസഫ്, ഐഒസി ജനറൽ സെക്രട്ടറി ബഷീർ അന്പലായി തുടങ്ങിയവരും വെബിനാറിൽ പങ്കെടുത്ത് സംസാരിച്ചു.