ബഹ്റൈനിലെ പള്ളികളിൽ ദുഹ്ർ നമസ്കാരം നവംബർ ഒന്ന് മുതൽ പുനഃരാരംഭിക്കും

മനാമ: ബഹ്റൈനിൽ പള്ളികളിൽ ദുഹ്ർ നമസ്കാരം നവംബർ ഒന്ന് മുതൽ പുനഃരാരംഭിക്കും. ഇസ്ലാമിക കാര്യ സുപ്രീം കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിരോധത്തിനുള്ള നാഷണൽ ടാസ്ക് ഫോഴ്സിന്റെ അംഗീകാരത്തോടെയാണ് തീരുമാനം. പ്രാർഥനക്കെത്തുന്നവർ കോവിഡ് പ്രതിരോധ മുൻകരുതലുകൾ പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. പള്ളികളിൽ സുബ്ഹ് നമസ്കാരം ആഗസ്റ്റ് 28ന് പുനരാരംഭിച്ചിരുന്നു. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മാർച്ച് 28നാണ് രാജ്യത്തെ ആരാധനലായങ്ങൾ അടച്ചിട്ടത്.