ബഹ്റൈനിൽ കോവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നു

മനാമ: രാജ്യത്ത് കോവിഡ് രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ കുറവ് വന്നുതുടങ്ങി. ഇന്നലെ 280 പേരിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ നിലവിൽ രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3165 ആയി. അതേസമയം ഇന്നലെ രോഗം ബാധിച്ച 302 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 76776 ആയി. ഇന്നലെ മരണങ്ങൾ ഒന്നും രേഖപ്പെടുത്തിയില്ല. അതേസമയം ഇപ്പോൾ 27 പേരാണ് ഗുരുതരവാസ്ഥയിൽ കഴിയുന്നത്. ഇന്ന് രാവിലെ 11 മണി വരെയുള്ള വിവര പ്രകാരം രണ്ട് മരണങ്ങളാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. 54, 65 വയസ് പ്രായമുള്ള സ്വദേശി പുരുഷൻമാർക്കാണ് കോവിഡ് കാരണം ജീവൻ നഷ്ടമായത്. ഇതോടെ ആകെ കോവിഡ് മരണങ്ങൾ 314 ആയി.