മുൻ ബഹ്റൈൻ പ്രവാസിയായ കെ.എം.സി.സി നേതാവ് നിര്യാതനായി

മനാമ: ബഹ്റൈൻ മുൻ പ്രവാസിയും കെ.എം.സി.സി നേതാവുമായിരുന്ന മലപ്പുറം ചാപ്പനങ്ങാടി തലക്കാപ്പ് സ്വദേശിയായ പാലാ അഹമദ് കുട്ടി (68) വയസ് നാട്ടിൽ നിര്യാതനായി. നാൽപ്പത് വർഷത്തോളം ബഹ്റൈൻ പോലീസിൽ ജോലി ചെയ്ത ഇദ്ദേഹം കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡണ്ട്, കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നാട്ടിൽ തിരിച്ചെത്തിയതിന് ശേഷം പൊന്മള പഞ്ചായത്ത് മുസ്ലിം ലീഗ് ഉപാദ്ധ്യക്ഷൻ, തലക്കാപ്പ് മഹല്ല് വൈസ് പ്രസിഡണ്ട് എന്നി ചുമതലകൾ വഹിച്ച് വരികയായിരുന്നു. ഭാര്യ - ഫാത്തിമ, മക്കൾ: മജീദ്, നുറുദ്ദീൻ, ഖദീജ. അഹമദ് കുട്ടിയുടെ നിര്യാണത്തിൽ കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ അനുശോചനം രേഖപ്പെടുത്തി.