പതിനായിരം വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ നൽകും


മനാമ:   കോവിഡ് മഹാമാരി മൂലം ബുദ്ധിമുട്ടുന്ന സ്വദേശി രക്ഷിതാക്കൾക്ക് താങ്ങാവുന്നതിന്റെ ഭാഗമായി കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യസത്തിനായി പതിനായിരം ലാപ്ടോപ്പ് കന്പ്യൂട്ടറുകൾ വിതരണം ചെയ്യാൻ ഗവൺമെന്റ് തീരുമാനിച്ചു. നേരത്തേ രൂപീകരിച്ച ഫീനാകെയർ പദ്ധതിയിൽ നിന്നുള്ള ഫണ്ടാണ് ഇതിനായി ഉപയോഗിക്കുക. 17.43 മിൽയൺ ബഹ്റൈൻ ദിനാറിന്റെ ക്ഷേമപ്രവർത്തനങ്ങളാണ് ഫീനാകെയറിലൂടെ നടത്തുന്നത്. റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള അഡ്ഹോക്ക് കമ്മിറ്റിയാണ് അർഹരായ വിദ്ധ്യാർത്ഥികളെ കണ്ടെത്തി ലാപ്ടോപ്പുകൾ വിതരണം ചെയ്യുന്നത്. അതേസമയം കഴിഞ്ഞ ദിവസം 105 വിദേശികൾ ഉൾപ്പടെ 349 പുതിയ കോവിഡ് ബാധിതരെ കൂടി കണ്ടെത്തിയതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം  3772 ആയിട്ടുണ്ട്.  കഴിഞ്ഞ ദിവസം 397 പേർക്ക് രോഗമുക്തി ലഭിച്ചു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 72561 ആയി.

ഇപ്പോൾ കോവിഡ് ബാധിച്ചവരിൽ 51 പേർ ഗുരുതരാവസ്ഥയിലാണ്.  അതേസമയം 9463 പേർക്ക് കൂടി പരിശോധന നടത്തിയതോടെ ആകെ പരിശോധനകളുടെ എണ്ണം 15,77,500 ആയിട്ടുണ്ട്. ഇന്ന് മൂന്ന് മണി വരെ ലഭിച്ച വിവര പ്രകാരം ഇന്ന് ഒരു മരണം കൂടി രേഖപ്പെടുത്തി. 68 വയസ് പ്രായമുള്ള സ്വദേശി സ്ത്രീയാണ് ഇന്ന് മരണപ്പെട്ടത്. രണ്ട് പേർക്കാണ് ജീവൻ നഷ്ടമായത്.  ഇതടക്കം നിലവിൽ 288 പേരാണ് ബഹ്റൈനിൽ കോവിഡ് കാരണം മരണപ്പെട്ടിരിക്കുന്നത്.

You might also like

Most Viewed