ലാൽ കെയെർസ് ബഹ്‌റൈൻ പ്രതിമാസ ജീവകാരുണ്യ സഹായം കൈമാറി

മനാമ: ലാൽ കെയെർസ് ബഹ്‌റൈൻ നടത്തുന്ന പ്രതിമാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഒക്ടോബർ മാസത്തെ സഹായം ഇരു വൃക്കകളും തകരാറിലായ പൊവ്വൽ സ്വദേശിയും ബഹ്‌റൈൻ പ്രവാസിയുമായിരൂന്ന സിനാന്റെ ചികിത്സക്കായി കൈമാറി.
സിനാനു വേണ്ടി ചികിത്സാസഹായം സ്വരൂപിക്കുന്ന കെ.എം.സി.സി കാസർഗോഡ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് മഞ്ചേശ്വരം, പി.കെ.അഷ്റഫ്, കുഞ്ഞാമു എന്നിവർക്ക് ലാൽ കെയേഴ്സ് ചാരിറ്റി കൺവീനർ തോമസ് ഫിലിപ്പ് സഹായധനം കൈമാറി. ബഹ്‌റൈൻ ലാൽ കെയെർസ് പ്രസിഡന്റ് എഫ്. എം ഫൈസൽ, സെക്രട്ടറി ഷൈജു കന്പ്രത്ത് എന്നിവർ സന്നിഹിതരായിരുന്നു.