ഭരണകൂടങ്ങൾ വേട്ടക്കാർക്കൊപ്പം നിലകൊള്ളുന്നു: ഇ.സി ആയിഷ

മനാമ: ഇന്ത്യയിലെ സ്ത്രീ സമൂഹം ഗുരുതരമായ അവസ്ഥ യിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നതെന്ന് സാമൂഹിക പ്രവർത്തകയും പ്രഭാഷകയുമായ ഇ.സി ആയിഷ അഭിപ്രായപ്പെട്ടു. ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം പെൺസുരക്ഷക്കായി പെൺ പ്രതിഷേധം എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ഷെമിലി പി. ജോൺ, കേരളീയ സമാജം സാഹിത്യവിഭാഗം കൺവീനറും എഴുത്തുകാരിയുമായ ഷബിനി വാസുദേവ്, കെ.എം.സി.സി വൈസ് പ്രസിഡന്റ് സുനിത ശംസുദ്ധീൻ, കേരളീയ സമാജം മുൻ പ്രസിഡന്റ് മോഹിനി തോമസ്, എഴുത്തുകാരി ഉമ്മുഅമ്മാർ, സബീന മുഹമ്മദ് ഷഫീഖ് എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.
ഫ്രന്റ്സ് വനിതാ വിഭാഗം പ്രഡിഡന്റ് ജമീല ഇബ്രാഹീം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സക്കീന അബ്ബാസ് സ്വാഗതം ആശംസിച്ചു. എക്സിക്യുട്ടീവ് അംഗം ഹസീബ ഇർഷാദ് സമാപനം നടത്തുകയും ചെയ്തു. ശൈമില നൗഫൽ പ്രാർതനാഗീതം ആലപിച്ചു. എക്സിക്യൂട്ടീവ് അംഗം നദീറ ഷാജിപരിപാടി നിയന്ത്രിച്ചു. ബുഷ്റ റഹീം, ഷബീറ മൂസ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.