മുഹമ്മദ് ജസീറിനെ എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ അനുമോദിച്ചു

മനാമ: രാഷ്ട്ര പിതാവിന്റെ നൂറ്റി അന്പതാം ജന്മദിനത്തോടനു ബന്ധിച്ച് ബഹ്റൈനിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഉപന്ന്യാസ രചനാ മത്സരത്തിൽ യൂണിവേഴ്സിറ്റി വിഭാഗത്തിൽ നിന്നും ഒന്നാം സ്ഥാനം നേടിയ കണ്ണൂർ വാരം സ്വദേശി മുഹമ്മദ് ജസീറിനെ എസ്.കെ. എസ്.എസ്.എഫ് ബഹ്റൈൻ കമ്മറ്റി അനുമോദിച്ചു.
എസ്. കെ. എസ്. എസ്.എഫ് ബഹ്റൈൻ പ്രവർത്തക സമിതി, സന്നദ്ധസേവന വിഭാഗമായ വിഖായ എന്നിവയുടെ സജീവ അംഗമായ ജസീർ, ബഹ്റൈൻ യൂണിവേഴ്സിറ്റി രണ്ടാം വർഷ വിദ്യാർത്ഥിയാണ്. കണ്ണൂർ കാഞ്ഞിരോട് സ്വദേശി സി.പി.നസീർ ജസീല ദന്പതികളുടെ രണ്ടാമത്തെ മകനാണ്. ആധുനിക ലോകത്ത് മഹാത്മാ ഗാന്ധിയുടെ പ്രസക്തി എന്ന വിഷയത്തിലായിരുന്നു ഇന്ത്യൻ എംബസിയുടെ ഉപന്യാസ രചനാ മത്സരം.
മനാമയിലെ സമസ്ത ബഹ്റൈൻ കേന്ദ്ര ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആക്ടിങ്ങ് സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ് ജസീറിന് മൊമന്റോ നൽകി. ഹാഫിൾ ശറഫുദ്ദീൻ മൗലവി, മുസ്തഫ കളത്തിൽ, അബ്ദുൽ മജീദ്, നവാസ് കുണ്ടറ, അബ്ദുൽ റസ്സാഖ് എന്നിവർ പങ്കെടുത്തു.