ലുലു ഷോപ്പ് ആന്റ് വിൻ; ആദ്യ നറുക്കെടുപ്പിൽ വിതരണം ചെയ്തത് 25000 ദിനാറിന്റെ സമ്മാനങ്ങൾ


മനാമ : ലുലു ഹൈപ്പർമാർക്കറ്റ് ഷോപ്പ് ആന്റ് വിൻ പ്രൊമോഷനിലൂടെ ആദ്യ ഇ റാഫിൾ നറുക്കെടുപ്പിൽ 400 വിജയികൾക്ക് 25,000 ദിനാറിന്റെ സമ്മാനങ്ങൾ പ്രഖ്യാപ്പിച്ചു. ഇതിന്റെ ഭാഗമായി 150 പേർക്ക് 100 ദിനാറിന്റെയും, 150 പേർക്ക് 50 ദിനാറിന്റെയും  100 പേർക്ക് 25 ദിനാറിന്റെയും ലുലു ഷോപ്പിങ്ങ് ഗിഫ്റ്റ് കാർഡുകൾ നൽകി.

ഈ വർഷം അവസാനം വരെ നീണ്ടു നിൽക്കുന്ന ഷോപ്പ് ആന്റ് വിൻ പ്രമോഷനിലൂടെ ആകെ ഒന്നരലക്ഷം ദിനാറിന്റെ സമ്മാനങ്ങളാണ് നൽകുന്നത്. അഞ്ച് നറുക്കെടുപ്പുകളാ യിട്ടാണ് ഇവ വിതരണം ചെയ്യുക. രാജ്യത്തെ എട്ട് ലുലുഹൈപ്പർ മാർക്കറ്റുകളിലും ചിലവഴിക്കുന്ന ഓരോ അഞ്ച് ദിനാറിനും ഇ റാഫിൾ ലഭിക്കും. നിശ്ചിത ബ്രാൻഡുകളിലുള്ള സാധനങ്ങൾ വാങ്ങിയാൽ ഇരട്ടി അവസരവും നൽകുന്നുണ്ട്.

 

You might also like

Most Viewed