സി.എച്ച് അനുസ്മരണ സമ്മേളനം സമാപിച്ചു


മനാമ: പുതിയ തലമുറയ്ക്ക്  മുസ്ലീം ലീഗ് രാഷ്ട്രീയം പഠിക്കാൻ സി.എച്ച് മുഹമ്മദ് കോയയുടെ ചരിത്രത്തോളം പ്രാധാന്യമുള്ള മറ്റൊന്നില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പാറക്കൽ അബ്ദുല്ല എം.എൽ.എ പറ‍ഞ്ഞു. ബഹ്റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി കഴിഞ്ഞ പത്ത് ദിവസങ്ങളിലായി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ സമ്മേളനം ഓൺലൈ നിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി ആക്ടിങ്ങ് പ്രസി‍ഡണ്ട് ശരീഫ് വില്യാപ്പള്ളി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കെ.എം.സി.സി മുൻ സംസ്ഥാന പ്രസിഡണ്ട് എസ്.വി ജലീൽ സി.എച്ച് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ജെ.പി. കെ തിക്കോടി അദ്ധ്യക്ഷത വഹിച്ചു. കെ.എം.സി.സി സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് ഹബീബ് റഹ്മാൻ, മുസ്ലീം യൂത്ത് ലീഗ് അഖിലേന്ത്യ സെക്രട്ടറി സി.കെ സുബൈർ, കെ.എം.സി.സി സീനിയർ വൈസ് പ്രസിഡണ്ട് കുട്ടൂസ മുണ്ടേരി, സംസ്ഥാന സെക്രട്ടറി ഒ.കെ കാസിം, ജില്ലാ പ്രസിഡണ്ട് ഫൈസൽ കോട്ടപ്പള്ളി, ജില്ലാ ജനറൽ സെക്രട്ടറി ഫൈസൽ കണ്ടീതാഴ, ജില്ലാ വൈസ് പ്രസിഡണ്ട് അഷ്റഫ് അഴിയൂർ എന്നിവർ സംസാരിച്ചു. 

ജില്ലാ ആക്ടിങ്ങ് സെക്രട്ടറിഇസ്ഹാഖ് വില്യാപ്പളി സ്വാഗതവും, ജില്ലാ ഓർഗനൈസിങ്ങ് സെക്രട്ടറി പി.വി മൻസൂർ നന്ദിയും രേഖപ്പെടുത്തി. പത്ത് ദിവസങ്ങളിലായി നടന്ന ക്വിസ് മത്സരത്തിലെ വിജയികളെയും ചടങ്ങിൽ പ്രഖ്യാപ്പിച്ചു. 

You might also like

Most Viewed