സെന്റ് മേരീസ് കത്തീഡ്രലിന്റെ അറുപത്തിരണ്ടാമത് പെരുന്നാൾ‍ സമാപിച്ചു


മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർ‍ത്തഡോക്സ് കത്തീഡ്രലിന്റെ അറുപത്തിരണ്ടാമത് പെരുന്നാളും വാർഷിക കൺവെൻഷനും സമാപിച്ചു. ഒക്ടോബർ 5, 6, 8 തീയതികളിൽ മലങ്കര സഭയിലെ പ്രമുഖ കൺവെൻഷൻ പ്രാസംഗികരായ റവ. ഫാദർ‍ ഡോ. റെജി മാത്യൂ, റവ. ഫാദർ ജോൺ ടി. വർഗീസ്, റവ. ഫാദർ ജോജി കെ. ജോയ് എന്നിവർ വചന ശ്രുശൂഷകൾക്ക് നേതൃത്വം നൽകി. 

കത്തീഡ്രൽ ഗായക സംഘത്തിന്റെ ഗാന ശുശ്രൂഷയും ഈ ദിവസങ്ങളിൽ ഉണ്ടായിരുന്നു. ഒക്ടോബർ 9ന് പ്രഭാത നമസ്ക്കാരം, വിശുദ്ധ കുർ‍ബ്ബാന, ഇടവക മെത്രാപ്പോലീത്ത ഗീവർ‍ഗ്ഗീസ് മാർ കൂറിലോസ് തിരുമേനിയുടെ അനുഗ്രഹ പ്രഭാഷണം, പ്രദക്ഷിണം, ആശീർവാദം, പെരുന്നാൾ കൊടിയിറക്ക് എന്നിവ നടന്നു. പത്താം തരത്തിലും പന്ത്രണ്ടാം തരത്തിലും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ഇടവകാംഗങ്ങളുടെ മക്കൾ‍ക്കുള്ള ഉപഹാരവും നൽകി. കോവിഡ് നിയമങ്ങൾ പാലിച്ച് പൂർണമായും ഓൺലൈനിലാണ് പെരുന്നാൾ കൺവെൻഷൻ നടന്നതെന്ന് ഇടവക വികാരി റവ. ഫാദർ ബിജു ഫീലിപ്പോസ്, ട്രസ്റ്റി സി. കെ. തോമസ്, സെക്രട്ടറി ജോർ‍ജ്ജ് വർ‍ഗീസ് എന്നിവർ അറിയിച്ചു. 

 

 

 

You might also like

Most Viewed