കോവിഡ് രോഗിക്ക് പ്ലാസ്മ ദാനം ചെയ്തവരെ യൂത്ത് ഇന്ത്യ അനുമോദിച്ചു

മനാമ: കോവിഡ് ബാധിച്ച് ബിഡിഎഫ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിക്ക് പ്ലാസ്മ ദാനം നടത്തിയ അംഗങ്ങളെ യൂത്ത് ഇന്ത്യ അനുമോദിച്ചു. യൂത്ത് ഇന്ത്യ റിഫ സർക്കിൾ പ്രവർത്തകരായ മുഹമദ്ദ് റിയാസ്, അബ്ദുൽ റഹീം എന്നിവരാണ് പ്ലാസ്മ ദാനം ചെയ്തത്. ഇവർ സമൂഹത്തിന് മാതൃകയാണെന്ന് യൂത്ത് ഇന്ത്യ പ്രസിഡണ്ട് വി.കെ അനീസ് പറഞ്ഞു.