പ്രസംഗ മത്സരത്തിൽ നന്ദിത ദീലിപിന് ഒന്നാം സ്ഥാനം

മനാമ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് മഹാത്മാഗാന്ധിയുടെ 151ആം ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രസംഗമത്സരത്തിൽ ന്യൂമില്ലെനിയം സ്കൂളിലെ പതിനൊന്നാം ഗ്രേഡ് വിദ്യാർത്ഥി നന്ദിത ദിലീപ് ഒന്നാം സ്ഥാനം നേടി.
ബഹ്റൈനിലെ സിബിഎസ്ഇ വിദ്യാലയങ്ങളിൽ നിന്നും ടോസ്റ്റ് മാേസ്റ്റർസ് ക്ലബ്ബുകളിൽ നിന്നുമുള്ള വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.