ബഹ്റൈനിൽ ബോട്ടപകടം; ഒരാൾ മരണപ്പെട്ടു

മനാമ: ബ്ഹറൈനിലെ അൽ ബന്ദർ റിസോർട്ടിന് സമീപം ഇന്നലെ ഉണ്ടായ ബോട്ടപകടത്തിൽ 45 വയസ് പ്രായമുള്ള ഏഷ്യൻ വംശജൻ കൊല്ലപ്പെട്ടതായി അഭ്യന്തര മന്ത്രാലയം അധികൃതർ അറിയിച്ചു.
രണ്ട് ബോട്ടുകൾ തമ്മിൽ കൂട്ടിയടിച്ചാണ് അപകടമുണ്ടായത്. ഇരു ബോട്ടുകളിലുമുണ്ടായിരുന്ന നാല് പേരെ ബഹ്റൈൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. ഇവരെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.