ഐഎൽഎ ഓൺലൈൻ ടോക്ക് ഷോ സംഘടിപ്പിക്കുന്നു

മനാമ: ബഹ്റൈനിലെ ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യ പ്രവർത്തകയും സംരംഭകയുമായ ലക്ഷ്മി മേനോനുമായി ഓൺലൈൻ ടോക്ക്ഷോ സംഘടിപ്പിക്കുന്നു. ഡിസൈൻ തിങ്കിംഗ് ഫോർ പ്യൂവർ ലിവിങംഗ് എന്ന പേരിൽ ഒക്ടോബർ 14ന് ബുധനാഴ്ച്ച വൈകുന്നേരം അഞ്ച് മണിക്കാണ് ടോക്ക് ഷോ നടക്കുന്നത്. ഐഎൽഎ ഫേസ് ബുക്ക് പേജിലൂടെ ടോക് ഷോ പ്രക്ഷേപണം ചെയ്യും. ഐഎൽഎയുടെ മുൻ ജനറൽ സെക്രട്ടറിയും മുതിർന്ന അംഗവുമായ മറിയം ജോർജ്ജായിരിക്കും മോഡറേറ്റർ.