പെൺ സുരക്ഷക്കായ് പെൺ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നു

മനാമ: ഹത്രാസിലെ പെൺകുട്ടിയെ ക്രൂരമായ കൊലപാതകത്തിനും കുടുംബത്തിനു നേരിടേണ്ടി വന്ന നീതിനിഷേധത്തിനുമെതിരെ പെൺ സുരക്ഷക്കായ് പെൺ പ്രതിഷേധങ്ങൾ എന്ന പേരിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നു. നാളെ (തിങ്കൾ) വൈകീട്ട് 7.30 നടക്കുന്ന പരിപാടി സാമൂഹ്യ പ്രവർത്തക ഇ.സി ആയിഷ ഉദ്്ഘാടനം ചെയ്യും. പരിപാടിയിൽ ബഹ്റൈനിലെ സാമൂഹീക സാംസ്ക്കാരീക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് വനിതാവിഭാഗം സെക്രട്ടറി സക്കീന അബ്ബാസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 34114971 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്.