യൂത്ത് ഇന്ത്യ ഇന്റർ സർക്കിൾ ഫെസ്റ്റ്: സിഞ്ച് സർക്കിൾ ജേതാക്കൾ

മനാമ: യൂത്ത് ഇന്ത്യ ബഹ്‌റൈൻ യുവാക്കൾക്ക് വേണ്ടി ഇന്റർ സർക്കിൾ ഫെസ്റ്റ് സംഘടിപ്പിച്ചു. യൂത്ത് ഇന്ത്യാ വാട്സ് ആപ്പ് ഗ്രൂപ്പ് ആയ യൂത്ത് ചാലഞ്ച് അറ്റ് ബഹ്റൈനിലൂടെ അഞ്ച് ദിവസം നീണ്ടുനിന്ന ഓഫ്‌ലൈൻ പരിപാടികളും, സൂം ആപ്പ് വഴി ഓൺലൈൻ പരിപാടികളും നടന്നു. വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ നടന്ന തീം ബേസ്ഡ് ഫോട്ടോഗ്രാഫിയിൽ ജുമൈൽ −ഒന്നാം സ്ഥാനവും, അഹദ് −രണ്ടാം സ്ഥാനവും, ഫായിസ് −മൂന്നാം സ്ഥാനവും നേടി.
ഓഫ്‌ലൈൻ സോംഗ്, ഓഫ്‌ലൈൻ ഖുർആൻ പാരായണവും നടത്തി. സൂംആപ്പിലൂടെ നടന്ന നിമിഷ പ്രസംഗത്തിൽ യൂനുസ് −ഒന്നാം സ്ഥാനവും, അനീസ് −രണ്ടാം സ്ഥാനവും, സാജിർമൂന്നാം സ്ഥാനവും നേടി. ഓൺലൈൻ സോംഗ് മത്സരത്തിൽ ജാസിം −ഒന്നാം സ്ഥാനവും, യൂനുസ് −രണ്ടാം സ്ഥാനവും, ഫൈസൽ മൂന്നാം സ്ഥാനവും ഓൺലൈൻ ഖുർആൻ പാരായണത്തിൽ സുഹൈൽ −ഒന്നാം സ്ഥാനവും, അജ്മൽ −രണ്ടാം സ്ഥാനവും, ജാസിം മൂന്നാം സ്ഥാനവും, ഓൺലൈൻ ക്വിസിൽ യൂനുസ് −ഒന്നാം സ്ഥാനവും ,അജ്മൽ രണ്ടാം സ്ഥാനവും, അനീസ് −മൂന്നാം സ്ഥാനവും, നേടി. നാല് സർക്കിളുകളിലായി നടത്തിയ മത്സരത്തിൽ സിഞ്ച് സർക്കിൾ ഒന്നാം സ്ഥാനവും മനാമ സർക്കിൾ രണ്ടും റിഫാ സർക്കിൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
യൂത്ത് ഇന്ത്യാ കലാ സാഹിത്യ വിഭാഗം അംഗങ്ങളായ ജുനൈദ് ,സാജിർ, ഇജാസ്, ഹാരിസ്, സുഹൈൽ മൽസര പരിപാടികൾക്ക് നേതൃത്വം നൽകി.