ഇന്ത്യൻ സ്കൂളിനെതിരായ വ്യാജ പ്രചാരണം അവസാനിപ്പിക്കണം

മനാമ: ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈനു എതിരെസ്‌കൂളിന്റെ വിശ്വാസ്യതയെ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ചിലർ വ്യാപകമായിവ്യാജ ആരോപണം പ്രചരിപ്പിക്കുന്നതു ശ്രദ്ധയിൽപെട്ടതായി സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജനും, സെക്രട്ടറി സജി ആന്റണിയും സ്കൂളിനെ പിന്തുണക്കുന്ന പ്രോഗ്രസിവ് പാരന്റ്സ് അലയൻസ് (പി.പി. എ)ന്‍റെ രക്ഷാധികാരി മുഹമ്മദ് ഹുസൈൻ മാലീമും കൺവീനർ വിപിൻ കുമാറും പ്രസ്താവനയിൽ പറഞ്ഞു. ഭരണസമിതി അധികാരത്തിൽ വന്ന ശേഷം അർഹതപ്പെട്ട നൂറുകണക്കിനു വിദ്യാർത്ഥി
കൾക്കാണ് ഫീസിളവു നൽകിവരുന്നത്.
ഇല്ലാത്ത ഒരു കാര്യം ഉന്നയിച്ചു വസ്തുതയറിയാതെ രാഷ്ട്രീയ ലക്ഷ്യം വെച്ച് സ്കൂളിനെതിരെ ദുരാരോപണം ഉന്നയിക്കുന്നത് അധികാരകൊതിമൂത്ത ചിലരുടെ ജൽപ്പനമായി മാത്രമേ പരിഗണിക്കാൻ കഴിയുകയുള്ളൂവെന്നും, രക്ഷിതാക്കളുടെ പണം ധൂർത്തടിക്കുന്ന സമീപനമാണ് മുൻകാലങ്ങളിൽ സ്‌കൂളിൽ നടന്നിട്ടുള്ളതെന്നും ഇവർ ആരോപിച്ചു. സ്കൂളിന്റെ സാന്പത്തികനില നശിപ്പിച്ച മുൻകാല ഭരണസമിതിയുടെ അവകാശ വാദങ്ങളുടെ പൊള്ളത്തരങ്ങൾ പൊതുജനങ്ങൾ മനസ്സിലാക്കണമെനന്നും ഭാരവാഹികൾ പറഞ്ഞു.