സി.ബി.എസ്.സി പരീക്ഷകൾ എഴുതേണ്ടുന്ന കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് യുപിപി


മനാമ: കോവിഡ് പാശ്ചാത്തലത്തിൽ ഫീസടക്കുവാൻ പ്രയാസപ്പെടുന്ന രക്ഷിതാക്കളുടെ കുട്ടികളെ ഓൺലൈൻ ക്ലാസ്സുകളിൽ നിന്നും വിലക്കുന്ന രീതി പുനഃപരിശോധിക്കണമെന്നും മാനുഷിക പരിഗണന നൽകി എല്ലാവർക്കും ക്ലാസ്സുകൾ ലഭ്യമാക്കണം എന്നും യുപിപി ആവശ്യപ്പെട്ടു. അടുത്ത വർഷത്തെ ബോർഡ് പരീക്ഷകളിൽ പങ്കെടുക്കേണ്ട കുട്ടികളുടെ കാര്യത്തിൽ അടിയന്തിര തീരുമാനം കൈകൊണ്ട് കുട്ടികൾക്ക് ക്ലാസ്സുകൾ ലഭ്യമാക്കണം.

സ്‌കൂളിന് സഹായിക്കുവാൻ കഴിയില്ലെങ്കിൽ യുപിപി മുന്നിട്ടിറങ്ങിയ  പോലെ കുട്ടികളെ സഹായിക്കുവാൻ തയ്യാറുള്ള നിരവധി രക്ഷിതാക്കളും അഭ്യുദായ കാംക്ഷികളും അതിനു തയാറായുണ്ട്. ട്യൂഷൻ ഫീസ് മാത്രം വാങ്ങി ബാക്കി ഇപ്പോൾ ഉപയോഗിക്കാത്ത  എയർ കണ്ടീഷൻ, മാഗസിൻ, ലൈബ്രറി, ഇൻഫറാസ്‌ട്രെച്ചർ, യൂത്ത്‌ഫെസ്റ്റിവൽ, ആനുവൽ ഫീ എന്നിവ ഒഴിവാക്കി രക്ഷിതാക്കളെ സഹായിക്കണമെന്നും യു പി ആവശ്യപ്പെട്ടു. 

You might also like

Most Viewed