ഓൺലൈൻ ഓണ സൗഹൃദ സംഗമങ്ങൾ സംഘടിപ്പിച്ചു

മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം മനാമ, റിഫ, മുഹറഖ് ഏരിയകളിൽ നടത്തിയ ഒാൺലൈൻ ഓണ സൗഹൃദസംഗമം ശ്രദ്ധേയമായി. മനാമയിൽ നടത്തിയ ‘അകലങ്ങളിൽ അതിജീവനത്തിെൻറ സൗഹൃദപ്പൂക്കളം’ പരിപാടി ചലച്ചിത്രതാരവും എഴുത്തുകാരിയുമായ ജയ മേനോൻ ഉദ്ഘാടനം ചെയ്തു. ഓണത്തിൻറെ സൗഹൃദ ഓർമകൾ പങ്ക് വെച്ച് കൊണ്ട് ശ്രീലത പങ്കജ്, സ്വപ്ന വിനോദ്, ധന്യ, ഗീതമേനേൻ, സിതാര മുരളി കൃഷ്ണൻ, രമണി അനിൽകുമാർ എന്നിവർ സംസാരിച്ചു. റഷീദ സുബൈർ, ഫസീലഹാരിസ് എന്നിവർ നേതൃത്വം നൽകി. ‘ഓണവിൽൽ’ എന്ന പേരിൽ റിഫ ഏരിയ സംഘടിപ്പിച്ച പരിപാടി പ്രവാസി എഴുത്തുകാരി സ്വപ്ന വിനോദ് ഉദ്ഘാടനം ചെയ്തു.
ഷിജിന ആഷിക് ഓണ സൗഹൃദ സന്ദേശം നൽകി. ഷിഫ സുഹൈൽ, സരിത കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്‌തു. വിദ്യ, മിനി അലക്സാണ്ടർ, കാർത്തിക്, ശ്വേതകുമാർ, ഷാരോൺ, സുബിജോൺ, ശിവാനി, സഇൗദ റഫീഖ്, ദേവയാനി, റസിയ, വിദ്യ, അമൃത എന്നിവർ ഗാനമാലപിച്ചു. ശിവാങ്കി നൃത്തവും ഹലീമ കവിതയും അവതരിപ്പിച്ചു. ബുഷ്‌റ റഹീം സോന സക്കരിയ, നുസ്ഹ കമറുദ്ധീൻ എന്നിവർ പരിപാടി നിയന്ത്രിച്ചു. ‘ഓർമിക്കണം ഒരുമിക്കാനോണം’ എന്ന പ്രമേയത്തിൽ മുഹറഖ് ഏരിയ സംഘടിപ്പിച്ച പരിപാടി പ്രവാസി എഴുത്തുകാരി ഷബിനി വാസുദേവ് ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം വൈസ് പ്രസിഡൻറ് സാജിദ സലീം സൗഹൃദ സന്ദേശം നൽകി. സിനി സജീവൻ, പ്രീതി ബിനു, സുജ ആനന്ദ്, ധന്യ ടീച്ചർ, ഫാസില ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. നേഹ അരുൺ, ദിയ പ്രമോദ്, ദിശ, ദിന, ജ്യോതിഷ്, പ്രിയാ മണി, പ്രസീത മനോജ്, ഗൗരി എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഷബീറ മൂസ, സമീറ നൗഷാദ്, പി.വി ഷഹ്നാസ് എന്നിവർ നേതൃത്വം നൽകി.