പാലക്കാട് യൂത്ത് കോൺഗ്രസ് മാർച്ചിൽ പോലീസ് അക്രമത്തെ ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു.

മനാമ: യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ല കമ്മിറ്റി നടത്തിയ കളക്ട്രേറ്റ് മാർച്ചിനെതിരെ പോലീസ് നടത്തിയ അക്രമത്തിൽ ബഹ്റൈനിലെ ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. തൃത്താല എംഎൽഎ വിടി ബൽറാം, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ഫിറോസ് ബാബു അടക്കമുള്ള നിരവധി പ്രവർത്തകർക്ക് ഗുരുതരമായ പരിക്കേറ്റത് അത്യന്തം പ്രതിഷേധകരമാണ്.
ജനകീയ പ്രക്ഷോഭങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നതിനെതിരെ പ്രബുദ്ധ കേരളം മറുപടി നൽകുമെന്നും പോലീസിന്റെ അക്രമത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായും ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി പ്രസിഡന്റ് ജോജി ലാസർ,ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് എന്നിവർ അറിയിച്ചു