ബഹ്റൈൻ പാലിയേറ്റീവ് സഹായധനം വിതരണം തുടരുന്നു

മനാമ: 2014ൽ ബഹ്റൈനിൽ രൂപീകരിച്ച ബഹ്റൈൻ പാലിയേറ്റിവിന്റെ ആഭിമുഖ്യത്തിൽ വടകരയിലെ മണിയൂർ പഞ്ചായത്തിൽ താമസിക്കുന്ന നിർദ്ധനരായ രോഗികൾക്ക് അവരുടെ കുടുംബങ്ങൾക്കുമായി എല്ലാ മാസവും സാന്പത്തിക സഹായം എത്തിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. തുടക്കത്തിൽ ഏഴ് കുടുംബങ്ങൾക്കായിരുന്നു മാസം തോറും ആയിരം രൂപയുടെ സഹായമെത്തിച്ചിരുന്നതെങ്കിൽ ഇപ്പോൾ അത് മുപ്പത് കുടുംബങ്ങൾ ആയിട്ടുണ്ട്. നാട്ടിൽ ഇതിനായി പ്രത്യേക കമ്മിറ്റിയും പ്രവർത്തിക്കുന്നു. ഇതിന് പുറമേ വീൽ ചെയറുകൾ നൽകിയും, കിഡ്നി മാറ്റിവെക്കാനുള്ള സഹായം നൽകിയും ജീവകാരുണ്യരംഗത്ത് ഇവർ പ്രവർത്തിക്കുന്നുണ്ട്. എക്സിക്യുട്ടീവ് കമ്മിറ്റി അംഗം മിഥുനാണ് നിലവിൽ വീടുകളിൽ സഹായം എത്തിക്കുന്നത്.