യാത്രയയപ്പ് നൽകി


മനാമ: പീപ്പിൾസ്‌ ഫോറം ബഹ്റൈൻ, പ്രവാസ ജീവിതമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സീനിയർ അംഗവും നിലവിലെ വൈസ് പ്രസിഡന്റുമായ കണ്ണൂർ തളിപ്പറന്പ് സ്വദേശി ജയശീലനു യാത്രയയപ്പ് നൽകി. കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ചു  പ്രസിഡന്റ് ജെ.പി ആസാദിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പീപ്പിൾസ് ഫോറം മുഖ്യരക്ഷാധികാരി പന്പാവാസൻ നായർ ജയശീലനു മെമന്റോ നൽകി ആദരിച്ചു. മാതൃകാപരമായ ജീവകാരുണ്യപ്രവർത്തനങ്ങളാൽ പതിനാലാം വർഷം പിന്നിടുന്ന പീപ്പിൾസ് ഫോറം ബഹ്‌റൈന്റെ ജൈത്രയാത്രയിൽ വിലമതിക്കാനാവാത്ത പങ്കാണ് ജയശീലൻ വഹിച്ചിട്ടുള്ളതെന്നും, അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും നന്ദി അറിയിക്കുന്നതായും ഭാവി ജീവിതത്തിൽ എല്ലാവിധ വിജയങ്ങളും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നതായും പന്പാവാസൻ നായർ പറഞ്ഞു. സഹപ്രവർത്തകർക്കും പ്രത്യേകം നന്ദിഅറിയിക്കുന്നുവെന്നും,  നാട്ടിലെത്തിയാലും ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്നും മറുപടിപ്രസംഗത്തിൽ ജയശീലൻ പറഞ്ഞു. 

ജനറൽ സെക്രട്ടറി വി.വി ബിജുകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ എം. മനീഷ്, വനിതാ വിഭാഗം കൺവീനർ രജനി ബിജു, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ അൻസാർ കല്ലറ, നീതു മനീഷ്, എന്നിവരും പങ്കെടുത്തു.

You might also like

Most Viewed