സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കഥാചർച്ച

മനാമ: മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ശിഹാബുദ്ദിൻ പൊയ്ത്തും കടവിന്റെ റൂട്ട് മാപ്പ് എന്ന കഥയെ ആസ്പദമാക്കി കേരളീയ സമാജം സാഹിത്യവേദി ചർച്ച സംഘടിപ്പിക്കുന്നു. സമാജം വിർച്വൽ പ്ലാറ്റഫോമിൽ ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ആരംഭിക്കുന്ന ചർച്ചയിൽ കഥാകാരൻ ശിഹാബുദ്ദിൻ പൊയ്ത്തും കടവ് അതിഥിയായെത്തും. കഥ അവതരിപ്പിച്ചുകൊണ്ട് സജി മാർക്കോസ് സംസാരിക്കും. തുടർന്ന് നടക്കുന്ന ചർച്ചയിൽ എല്ലാ വായനക്കാർക്കും കഥയുടെ വായനാനുഭവം പങ്കു വയ്ക്കുവാനും എഴുത്തുകാരനായി സംവദിക്കുവാനുമുള്ള അവസരം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സമാജം സാഹിത്യവിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്രയുമായി 33369895 എന്ന നന്പറിലോ സാഹിത്യവേദി കൺവീനർ ഷബിനി വാസുദേവുമായി 39463471 എന്ന നന്പറിലോ ബന്ധപ്പെടാവുന്നതാണ്.