ടിക്കറ്റ് നിരക്ക് കുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ

മനാമ: ബഹ്റൈനിലേയ്ക്ക് നാട്ടിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കുറക്കണമെന്ന ആവശ്യവുമായി പ്രവാസി ലീഗൽ സെൽ വ്യോമയാന മന്ത്രിക്ക് നിവേദനം നൽകി. സാധാരണ ഗതിയിൽ നൂറ് മുതൽ നൂറ്റിമുപ്പത് ദിനാർ വരെ ഈടാക്കിയിരുന്ന ടിക്കറ്റിന് ഇപ്പോൾ 155 മുതൽ 240 ദിനാർ വരെ എയർ ഇന്ത്യ ഈടാക്കുന്നുണ്ടെന്നും ഇത് കോവിഡിനെ തുടർന്ന് സാന്പത്തിക പ്രതിസന്ധി നേരിടുന്ന പ്രവാസികളോടുള്ള കടുത്ത അനീതിയാണെന്നും നിവേദനത്തിൽ അറിയിച്ചിട്ടുണ്ട്.
നിലവിലെ യാത്രക്കാരുടെ എണ്ണത്തിലുള്ള പരിധി വർദ്ധിപ്പിക്കണമെന്നും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട് അഡ്വ ജോസ് എബ്രഹാം, ബഹ്റൈൻ കൺട്രി ഹെഡ് സുധീർ തിരുന്നിലത്ത് എന്നിവർ ആവശ്യപ്പെട്ടിട്ടുണ്ട്.