ഇൻഡെക്സ് പുസ്തക ശേഖരണം ആരംഭിച്ചു

മനാമ : ഇൻഡെക്സ് ബഹ്റൈൻ കേരളീയ സമാജവുമായി ചേർന്ന് സംഘടിപ്പിക്കുന്ന പുസ്തക ശേഖരണം ആരംഭിച്ചു. ബഹ്റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ്, ഗുരുദേവ സോഷ്യൽ സൊസൈറ്റി, കാനു ഗാർഡൻ, ഈസ്റ്റ് റിഫ, സൂക്ക് എന്നിവിടങ്ങളിലാണ് നിലവിൽ കളക്ഷൻ ബോക്സ് സ്ഥാപിക്കുന്നത്. കൂടുതൽ സ്ഥലങ്ങളിൽ ബോക്സുകൾ സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടന്ന് വരുന്നതായും, ഉപയോഗപ്രദമായ ടെക്സ്റ്റ് ബുക്കുകളും ഗൈഡുകളും കവറിലാക്കി ഏത് ക്ലാസ്സിലാണെന്നത് ലേബൽ ചെയ്ത് കുട്ടികളുടെയോ രക്ഷിതാക്കളുടെയോ പേരും നന്പറും രേഖപ്പെടുത്തി വേണം കളക്ഷൻ ബോക്സുകളിൽ നിക്ഷേപിക്കേണ്ടതെന്നും, ബുക്കുകൾ നിക്ഷേപിക്കുവാൻ മാത്രമായിരിക്കും സൗകര്യം ഉണ്ടായിരിക്കുകയെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
ശേഖരിച്ച ബുക്കുകൾ മാർച്ച്് 24ന് വൈകീട്ട് 6 മണിക്ക് ബഹ്റൈൻ കേരളീയ സമാജം ഹാളിൽ വെച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. നിർധനരായ കുട്ടികൾക്ക് യൂണിഫോമും ഈ ക്യാന്പയിനിന്റെ ഭാഗമായി പിന്നീട് നൽകുമെന്നും ഇൻഡെക്സ് ഭാരവാഹികൾ പത്രകുറിപ്പിലൂടെ അറിയിച്ചു.