ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

മനാമ : നാൽപത് വർഷത്തോളം ബഹ്റൈനിൽ താമസിച്ചിരുന്ന പരേതനായ മർഹൂം വൈദ്യരവിട മൊയ്തു മകൻ മുഹമ്മദ് റഫീഖ് (65) സ്വദേശമായ മാഹിയിൽ നിര്യാതനായി. മുപ്പത്തിമൂന്ന് വർഷത്തോളം ബഹ്‌റൈൻ ഫൈനാൻസിംഗ് കന്പനി ജീവനക്കാരനായിരുന്നു. ഉമ്മ കേയി പുതിയവീട്ടിൽ മറിയു, ഭാര്യ പറന്പത്ത് മെഹറുന്നിസ.