ബഹ്റൈനിൽ ജീവിതശൈലി രോഗബാധിതരായ 45000 പേർക്ക് ചികിത്സ നൽകി

മനാമ : കഴിഞ്ഞ വർഷം ബഹ്റൈനിലെ ആശുപത്രികളിലും, ഹെൽത്ത് സെന്ററുകളിലുമായി 45,000 പേർക്ക് ജീവിതശൈലി രോഗങ്ങൾക്കുള്ള ചികിത്സ നൽകി. 20,714 പേർക്ക് ശ്വാസ സംബന്ധമായ അസുഖങ്ങൾ ബാധിച്ചിട്ടുള്ളതായി കണ്ടെത്തി. 16,695 പേർ കാർഡിയാക് അസുഖങ്ങളും, രക്ത ധമനികളുമായി ബന്ധപ്പെട്ട അസുഖങ്ങളും ഉള്ളവരാണ, 7215 പേർ ഡയബറ്റിക്സ്, 565 പേർക്ക് ക്യാൻസർ തുടങ്ങിയ അസുഖങ്ങളെ തുടർന്ന് ചികിത്സ നടത്തിയതായി ആരോഗ്യ മന്ത്രി ഫാക്വാ അൽ സലേഹ് വെളിപ്പെടുത്തി.
2016ൽ ശ്വസന സംബന്ധമായ അസുഖമുള്ളവർ 26,364 പേരായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ അസുഖ ബാധിതരായവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്. ആരോഗ്യ സുരക്ഷയെ കുറിച്ചുള്ള ബോധവൽക്കരണവും, മെഡിക്കൽ ചെക്കപ്പ് തുടങ്ങിയവ നൽകി അസുഖ ബാധിതരുടെ എണ്ണം കുറച്ച് കൊണ്ട് വരണമെന്നും, ആരോഗ്യപരമായ ജീവിതരീതിയിലൂടെ ജീവിത ശൈലി രോഗങ്ങൾ തടയുക എന്നതിലാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും അൽ സലേഹ് പ
റഞ്ഞു.
കുട്ടികളിൽ കണ്ട് വരുന്ന ലഹരി വസ്തുക്കൾ തുടങ്ങി ആരോഗ്യപരമല്ലാത്ത ഭക്ഷണ സാധനങ്ങളുടെ ഉപയോഗം എന്നിവ കുറച്ച് കൊണ്ട് വരുന്നതോടൊപ്പം മുലയൂട്ടലിനെ പ്രോത്സാഹിപ്പിക്കുകയും വേണമെന്നും സ്വലേഹ് കൂട്ടിച്ചേർത്തു.
ആരോഗ്യപരമായ ജീവിത രീതികളിലേയ്ക്ക് മുന്നോട്ട് വരിക, നടത്തം, ഭക്ഷണ ക്രമീകരണം, കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക, തുടങ്ങിയവ ജീവിതശൈലി രോഗങ്ങളെ തടയുവാൻ സഹായകമാകുമെന്നും ആരോഗ്യ മന്ത്രി നിർദ്ദേശിച്ചു.