ഡിഫറന്റ് തിങ്കേഴ്സ് രക്തദാന ക്യാന്പ് സംഘടിപ്പിച്ചു


മനാമ: ബഹ്‌റൈൻ ഡിഫറന്റ് തിങ്കേഴ്സന്റെ ആഭിമുഖ്യത്തിൽ മൂന്നാമത് രക്തദാന ക്യാന്പ് സൽമാനിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വെച്ച് സംഘടിപ്പിച്ചു. 130ൽ കൂടുതൽ ആളുകൾ രക്തദാനം നിർവ്വഹിച്ചു.35ാമത്തെ പ്രാവിശ്യം രക്തദാനം നൽകി, തുടക്കം മുതൽ എല്ലാവിധ സഹായ സഹകരണവും നൽകിയ സുരേഷ് പുത്തൻവിളയിലിന് ഡിഫറന്റ് തിങ്കേഴ്സ് കൂട്ടായ്മ നന്ദി അറിയിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ 

ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ ജയ്ർ മൈതാനിയും, ഡിഫറന്റ് തിങ്കേഴ്സ് അംഗവുമായ മധു പി.എസും ചേർന്ന് സൽമാനിയ ബ്ലഡ് ബാങ്കിനും സുരേഷ് പുത്തൻവിളയിലിനും മൊമെന്റോകൾ സമ്മാനിച്ചു.രക്തദാന ക്യാന്പ് സംഘാടകരെ ജയഫർ മൈദാനി പ്രത്യകം അഭിനന്ദിച്ചു. ബഹ്‌റൈൻ ഡിടിയുടെ അടുത്ത രക്തദാന ക്യാന്പ് ജുലൈ 6ന് സൽമാനിയയിൽ സംഘടിപ്പിക്കുമെന്ന് ഡിടി ഭാരവാഹികൾ അറിയിച്ചു.

You might also like

Most Viewed