തോമസ് വർഗ്ഗീസിന് പ്രതിഭ പുരസ്കാരം


മനാമ: ബഹ്‌റൈൻ മാർത്തോമ്മ യുവജന സഖ്യത്തിന്റെ ഈ വർഷത്തെ ‘പ്രതിഭാ പുരസ്കാരം-2018’ പ്രശസ്ത കലാകാരനും ഫോട്ടോഗ്രാഫറുമായ തോമസ് വർഗ്ഗീസിന് ലഭിച്ചു. ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ബഹ്‌റൈൻ മാർത്തോമ്മ യുവജനസഖ്യം നടത്തിയ മർഹബ 2018 എന്ന കലാസന്ധ്യയോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ മുഖ്യാതിഥി ഐ.സി.ആർ.എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി അരുൾദാസ് കെ. തോമസ്, തോമസ് വർഗ്ഗീസിന് പുരസ്കാരവും, മംഗളപത്രവും നൽകുകയും പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. വികാരിയും സഖ്യം പ്രസിഡണ്ടുമായ റവ. സാം മാത്യു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.