ബഹ്‌റൈൻ: ഇന്ത്യക്കാരന്റെ മൃതദേഹം സിത്രയിൽ കണ്ടെത്തി

മനാമ: ഒരു ഏഷ്യൻ വംശജന്റെ മൃതദേഹം സിത്രയിൽ കണ്ടെത്തി. ഇയാൾ മുങ്ങി മരിച്ചതാകാമെന്നു സംശയിക്കുന്നു. സിത്രയിലെ പടിഞ്ഞാറൻതീര പ്രദേശത്തു നിന്നാണ് കഴിഞ്ഞ ദിവസം കാലത്ത് പത്തുമണിയോടെ മൃതദേഹം ലഭിക്കുന്നത്. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയത്.
ഇന്ത്യക്കാരനായ പുനീത് ശിവവർമ്മ എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്, ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) കോർഡിനേറ്റർ ജോൺ ഫിലിപ്പ് ആണ് ഇകാര്യത്തിൽ സ്ഥിരീകരണം നൽകിയത്.
അദ്ദേഹം ഇന്ത്യൻ എംബസിയെ സംഭവം അറിയിച്ചതായും, പ്രാരംഭ നടപടികൾ കൈക്കൊണ്ടതായും മാധ്യമങ്ങളോട് പറഞ്ഞു.