ബഹറിനിൽ പ്രവാസി മലയാളിയുടെ മകൾ ആത്മഹത്യ ചെയ്തു

മനാമ: രാജ്യത്ത് പ്രവാസി മലയാളിയുടെ മകൾ ആത്മഹത്യ ചെയ്തു. ഒരു സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അൻസു ജേക്കബ് (15) ആണ് ഇന്നലെ ആത്മഹത്യ ചെയ്തത്.
ഏഷ്യൻ സ്‌കൂൾ വിദ്യാർത്ഥിനിയായ അൻസുവിനെ ഇന്നലെ പിതാവാണ് ഉച്ചയ്ക്ക് ശേഷം മരിച്ചനിലയിൽ ഫ്ലാറ്റിൽ കണ്ടെത്തിയത്.
സൽമാനിയ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം,നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കുട്ടിയുടെ ജന്മ നാട്ടിലേക്ക് കൊണ്ട് പോകും. കുട്ടി ആത്മഹത്യചെയ്യാനുള്ള കാരണം ഇതുവരെ വ്യക്തമല്ല.
ജേക്കബ് മച്ചുകാട് കുരുവിള - കൊച്ചുമോൾ എന്നിവരുടെ മകളാണ് മരിച്ച അൻസു. മാർച്ചിൽ ബോർഡ് എക്സാം എഴുതാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു കുട്ടി.
ഏഷ്യൻ സ്കൂൾ അധ്യാപകർ അൻസുവിന്റെ കുടുംബം സന്ദർശിക്കുകയും മരണത്തിൽ അനുശോചനം പ്രകടിപ്പിക്കുകയും ചെയ്തു.