ജയിലിലെ ലഹള : പ്രതികളുടെ ശിക്ഷ ശരിവെച്ചു


മനാമ : കഴിനാജ് വർഷം മാർച്ചിൽ ജാവു ജയിലിൽ ഉണ്ടായ ലഹളയെ തുടർന്ന് പ്രതികൾക്ക് വിധിച്ചിരിക്കുന്ന ശിക്ഷ കോടതി ശരിവെച്ചു. സംഭവവുമായി ബന്ധപ്പെട്ട 54 പ്രതികൾ സമർപ്പിച്ചിരുന്നു ഹർജി തള്ളിയാണ് ഹൈ ക്രിമിനൽ കോടതി ശിക്ഷ ശരിവെച്ചത്. 
 
മാർച്ച് പത്തിനായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. ജയിൽ പുള്ളികളിൽ ഒരാളെ കാണാനെത്തിയ ബന്ധുവിന് മതിയായ തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതിനാൽ അനുമതി നൽകിയില്ല. തഇതായിരുന്നു പ്രശ്നങ്ങൾക്ക് വഴിവെച്ചത്. തുടർന്ന് ജയിൽ പുള്ളികൾ ജയിലിനകത്തെ വസ്തുവകകൾ നശിപ്പിക്കുകയും, ചിലതിന് തീവെക്കുകയും ചെയ്തു. ഇതിനു പുറമെ നിരവധി അക്രമങ്ങൾ തടവുകാർ ജയിലിൽ ചെയ്തു. ഇതിൽ നിരവധി തടവുപുള്ളികൾക്കും, സുരക്ഷ ഉദ്യോഗസ്ഥർക്കും പരിക്ക് പറ്റി.
 
സംഭവുമായി ബന്ധപ്പെട്ട് 57 പേർക്കെതിരെ കേസെടുത്തിരുന്നു. പൊലീസുകാരെ ആക്രമിക്കൽ, ജയിൽ സാമഗ്രികൾ നശിപ്പിക്കൽ, സഹതടവുകാരുടെ സുരക്ഷ അപകടത്തിലാക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. 126 സാക്ഷികളുടെ മൊഴികൾ കൂടി കണക്കിലെടുത്ത് നേരത്തെ ഹൈ ക്രിമിനൽ കോടതി ഇവർക്ക് 15 വര്ഷം തടവ് വിധിച്ചിരുന്നു. പിന്നീട് ഇത് 10 വർഷമായി കുറച്ചു. ഇതിനെതിരെയാണ് 54 പ്രതികൾ ഹർജി സമർപ്പിച്ചത്. ഇവരുടെ ഹർജി തള്ളിയ കോടതി ശിക്ഷ ശരിവെക്കുകയായിരുന്നു. 

You might also like

Most Viewed