സാമൂഹ്യവിരുദ്ധപ്രവർത്തനം നവജാതശിശുവിന്റെ ജീവൻ അപകടത്തിലാക്കി


മനാമ : രാജ്യത്ത് അടുത്തിടെ സാമൂഹ്യവിരുദ്ധർ സ്‌കൂളുകൾക്ക് നേരെ ആക്രമണം നടത്തുകയും, റോഡുകൾ തടസപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങൾ നിരവധി അരങ്ങേറിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നോർത്തേൺ ഗവർണറ്റിൽ അത്തരത്തിൽ റോഡ് തടസപ്പെടുത്തിയത് ഒരു നവജാത ശിശുവിന്റെ ജീവന അപകടാവസ്ഥയിലാക്കി.

ജിദ്ദാഫ്സ് മറ്റേർണിറ്റി ആശുപത്രിയിൽ കഴിഞ്ഞിരുന്ന നവജാതശിശുവിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇവിടെ നിന്നും സൽമാനിയ മെഡിക്കൽ കോംപ്ലെക്സ് ആശുപത്രിയിലേക്ക് മാറ്റേണ്ടത് അനിവാര്യമായിരുന്നു. എന്നാൽ റോഡുകൾ തടസപ്പെടുത്തിയത് കുട്ടിയെ മാറ്റുന്നതിന് തടസ്സമാകുകയായിരുന്നു.

ജിദ്ദാഫ്സ് ആശുപത്രിയിൽ നിന്നും വിവരം ലഭിച്ചതിനെ തുടർന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ ആംബുലൻസ് ജിദ്ദാഫ്സിലെത്തി. എന്നാൽ ഇവിടെ റോഡുകൾ സാമൂഹ്യവിരുദ്ധർ ബ്ലോക്ക് ചെയ്തിരുന്നതിനാൽ ആശുപത്രിയിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ലെന്ന് സൽമാനിയയിലെ ഡോക്ടർമാരുടെ മേധാവി ജാസ്സിം അൽ മെഹ്‌സഅ പറഞ്ഞു.

രണ്ടുമണിക്കൂറോളം കാത്തു നിന്ന ശേഷം സതന്റെ നിർദ്ദേശപ്രകാരം ആംബുലൻസ് തിരിച്ചു പോകുകയായിരുന്നു. ഈ സമയത്തിനുള്ള കുട്ടിയുടെ നില തൃപ്തികരമായതായി ജിദ്ദാഫ്സിലെ ഡോക്ടർ അറിയിച്ചതായി ജാസ്സിം അൽ മെഹ്‌സഅ പറഞ്ഞു.

പൊതു റോഡുകളും ഗതാഗതവും തടസ്സപ്പെടുത്തിക്കൊണ്ടുള്ള സാമൂഹ്യവിരുദ്ധരുടെ ഇത്തരം പ്രവൃത്തികളെ ഡോക്ടർ അപലപിച്ചു. കുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നെന്നും ചിലപ്പോൾ മരണം വരെ സംഭവിക്കാൻ സാധ്യത ഉണ്ടയിരുന്നതായും അദ്ദേഹം പറഞ്ഞു. ഭാഗ്യം കൊണ്ട് മാത്രമാണ് കുട്ടിയുടെ ജീവന് ഒന്നും സംഭവിക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

You might also like

Most Viewed