കോഴിക്കോട് വടകര സ്വദേശി അനൂപ് ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി

ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന കോഴിക്കോട് വടകര സ്വദേശി അനൂപ് ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി. 42 വയസായിരുന്നു പ്രായം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തി ടോക്കണെടുത്ത് കാത്തിരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.
പിതാവ്: നാണു. മാതാവ്: അംബിക. ഭാര്യ: മനീഷ. മക്കൾ: സൂര്യദേവ്, കാർത്തിക്.
fsf