ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ കെ.സി.എ ബഹ്റൈൻ അനുശോചന സമ്മേളനം സംഘടിപ്പിച്ചു

കത്തോലിക്കാ സഭയുടെ പരമാധികാരിയായിരുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തെ തുടർന്ന്, കേരള കത്തോലിക്കാ അസോസിയേഷൻ (കെ.സി.എ) ബഹ്റിൻ, അനുശോചന സമ്മേളനം സംഘടിപ്പിച്ചു.
പ്രസിഡന്റ് ജെയിംസ് ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ത്യയിലുണ്ടായ ഭീകരാക്രമണത്തിൽ ഇരകളായ കുടുംബങ്ങളോടുള്ള അഗാധമായ ദുഃഖവും ഐക്യദാർഢ്യവും യോഗത്തിൽ രേഖപ്പെടുത്തി.
ബഹ്റിൻ എം.പി മുഹമ്മദ് ഹുസൈൻ ജനാഹി,കെ.ജി. ബാബുരാജൻ, കെ.സി.എയുടെ മുൻ പ്രസിഡന്റുമാരായ വർഗീസ് കാരക്കൽ, സേവി മാത്തുണ്ണി, റോയ് സി. ആന്റണി, നിത്യൻ തോമസ്, പി.വി. തോമസ്, മുഹമ്മദ് ഹുസൈൻ മാലിം, സയ്യിദ് ഫക്രുദ്ദീൻ കോയ തങ്ങൾ, പി.വി. രാധാകൃഷ്ണ പിള്ള തുടങ്ങിയവരും സംസാരിച്ചു.
കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതവും വൈസ് പ്രസിഡന്റ് ലിയോ ജോസഫ് നന്ദിയും രേഖപ്പെടുത്തി.
dfgfg