ഐവൈസിസി ബഹ്റൈൻ നാഷണൽ കമ്മിറ്റി യൂത്ത് ഫെസ്റ്റ് 2025-നുള്ള ഒരുക്കങ്ങൾ ആരംഭിച്ചു

ഐവൈസിസി ബഹ്റൈൻ നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2025 ജൂണിൽ നടക്കാനിരിക്കുന്ന വാർഷിക ആഘോഷപരിപാടിയായ യൂത്ത് ഫെസ്റ്റ് 2025-നുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. വിവിധ പ്രചാരണപരിപാടികൾക്ക് തുടക്കംകുറിച്ച് ഒരുക്കങ്ങൾ സജീവമാക്കിയതായി ഐ.വൈ.സി.സി ദേശീയ പ്രസിഡണ്ട് ഷിബിൻ തോമസ്, ആക്ടിംഗ് ജനറൽ സെക്രട്ടറി രാജേഷ് പന്മന, ട്രഷറർ ബെൻസി ഗനിയുഡ്, യൂത്ത് ഫെസ്റ്റ് ജനറൽ കൺവീനർ ജിതിൻ പരിയാരം എന്നിവർ അറിയിച്ചു.
ഇതിന്റെ ഭാഗമായി യൂത്ത് ഫെസ്റ്റ് 2025 ജനറൽ കൺവീനറായി ജിതിൻ പരിയാരം, ഫൈനാൻസ് കൺവീനർ അൻസാർ താഴെ, പ്രോഗ്രാം കൺവീനറായി ഫാസിൽ വട്ടോളി, മാഗസിൻ എഡിറ്റർ ജയഫർ അലി വെള്ളങ്ങര, റിസെപ്ഷൻ കൺവീനർ നിധീഷ് ചന്ദ്രൻ, പബ്ലിസിറ്റി കൺവീനർ മുഹമ്മദ് ജസീൽ എന്നിവരെ ഐ.വൈ.സി.സി എക്സിക്യൂട്ടീവ് യോഗം തിരഞ്ഞെടുത്തു.
sdfsfd