മെഗാ മ്യൂസിക്കൽ ഇവന്റ് സുവർണം 2025ന്റെ ഒരുക്കം പൂർത്തിയായതായി അധികൃതർ

പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ മേയ് ഒന്നിന് വൈകീട്ട് ആറു മുതൽ 11 വരെ സൽമാബാദ് ഗൾഫ് എയർ ക്ലബിൽവെച്ച് നടത്തുന്ന മെഗാ മ്യൂസിക്കൽ ഇവന്റ് സുവർണം 2025ന്റെ ഒരുക്കം പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
പ്രമുഖ പിന്നണിഗായിക രഞ്ജിനി ജോസ്, ഭാഗ്യരാജ് ആൻഡ് ബാൻഡ് ടീം അവതരിപ്പിക്കുന്ന ഗാനമേളയാണ് മുഖ്യ ആകർഷണം. കോന്നി എം.എൽ.എ കെ.യു. ജനീഷ് കുമാർ വിശിഷ്ടാതിഥിയായി പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്.
sddsf