ബഹ്‌റൈൻ മലയാളി ഫോറം സാഹിത്യ വിഭാഗം ‘കാവ്യനാദം’ എന്ന കാവ്യസന്ധ്യാ പരിപാടി സംഘടിപ്പിക്കുന്നു

ബഹ്‌റൈൻ മലയാളി ഫോറം സാഹിത്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ മെയ് 2ന് വെള്ളിയാഴ്ച, ‘കാവ്യനാദം’ എന്ന കാവ്യസന്ധ്യാ പരിപാടി സംഘടിപ്പിക്കുന്നു. സെഗയ്യ മെഗാമാർട്ടിന് സമീപമുള്ള ഫീനിക്സ് അക്കാദമിയിൽ വൈകിട്ട് 7.30 ന് നടക്കുന്ന സാഹിത്യവേദിയിൽ, പ്രമുഖ എഴുത്തുകാരൻ നാസർ മുതുകാട് അതിഥിയായി പങ്കെടുക്കും.
മലയാളത്തിലെ പ്രശസ്തരുടെ കവിതകളോടൊപ്പം സ്വന്തം രചനകളുമായി മറ്റ് കവികളും, കലാകാരന്മാരും ഈ വേദിയിൽ അവതരണത്തിനെത്തുമെന്ന് ബഹ്‌റൈൻ മലയാളി ഫോറം സാഹിത്യവിഭാഗം സെക്രട്ടറി ആഷാ രാജീവ് അറിയിച്ചു.
dgxg