മുഹറഖ് മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ വിഷു ഈദ് ഈസ്റ്റർ ആഘോഷം സംഘടിപ്പിച്ചു


മുഹറഖ് മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ വിഷു ഈദ് ഈസ്റ്റർ ആഘോഷം സംഘടിപ്പിച്ചു. മുഹറഖ് സയ്യാനി ഹാളിൽ നടന്ന പരിപാടിയിൽ നിരവധിപേർ പങ്കെടുത്തു.എം എം എസ് സർഗ്ഗവേദി, വനിതാ വേദി, മഞ്ചാടി ബാലവേദി എന്നിവയുടെ നേതൃത്വത്തിൽ വ്യത്യസ്തമായ കലാ പ്രകടനങ്ങളും അരങ്ങേറി.

പ്രസിഡണ്ട് അനസ് റഹീമിന്റെ അധ്യക്ഷതയിൽ കൂടിയ സാംസ്‌കാരിക സമ്മേളനത്തിൽ പഹൽഗാമിലെ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും അന്തരിച്ച ഫ്രാൻസിസ് മാർപാപ്പക്ക് വേണ്ടിയും ആദരാഞ്ജലികൾ അർപ്പിച്ചു മൗന പ്രാർത്ഥന നടത്തി. ഭീകര വിരുദ്ധ പ്രതിജ്ഞ എം എം എസ് വൈസ് പ്രസിഡണ്ട് ദിവ്യ പ്രമോദ് ചൊല്ലിക്കൊടുത്തു.

ഇന്ത്യൻ ലേഡീസ് അസോസിയേഷൻ സെക്രട്ടറി വാണി ശ്രീധർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ എക്സിക്യുട്ടീവ് അംഗം ബിജു ജോർജ്ജ്, എം സി എം എ പ്രസിഡന്റ് സലാം മമ്പാട്ട് മൂല, ഉപദേശക സമിതി ചെയർമാൻ ലത്തീഫ് കോളിക്കൽ, സാമൂഹിക പ്രവർത്തക ശ്രീദേവി, മനോജ്‌ വടകര,സത്യൻ പേരാമ്പ്ര വനിതാ വേദി കൺവീനർ ഷൈനി മുജീബ് എന്നിവർ സംസാരിച്ചു. സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും ട്രഷറർ ശിവശങ്കർ നന്ദിയും പറഞ്ഞു.

പരിപാടികൾക്ക് എന്റർടൈൻമെന്റ് വിംഗ് കൺവീനർ ഫിറോസ് വെളിയങ്കോട്, ഭാരവാഹികളായ അബ്ദുൽ മൻഷീർ,പ്രമോദ് കുമാർ, പ്രമോദ് വടകര,മൊയ്തീ ടി എം സി, ബാഹിറ അനസ് തുടങ്ങിയവർ നേതൃത്വം നൽകി.

article-image

bgvcbv

article-image

dsfsf

You might also like

Most Viewed