ബ്ലാക്ക് ആന്റ് വൈറ്റ് ചെസ്സ് ടൂർണമെന്റ് സീസൺ ഒന്ന് നാളെ ആരംഭിക്കും

ബഹ്റൈൻ ചെസ് ഫെഡറേഷന്റെ മേൽനോട്ടത്തിൽ ഡെയ്ലി ട്രിബ്യൂൺ സംഘടിപ്പിക്കുന്ന ബ്ലാക്ക് ആന്റ് വൈറ്റ് ചെസ്സ് ടൂർണമെന്റ് സീസൺ ഒന്ന് നാളെ ആരംഭിക്കും. അർജ്ജുൻ ചെസ്സ് അക്കാദമിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ടൂർണമെന്റ് നാളെയും മറ്റന്നാളുമായി മാഹൂസിലെ മക്കാൻഡിസ് ഓഡിറ്റോറിയത്തിൽ വെച്ചാണ് നടക്കുന്നത്.
നാല് വ്യത്യസ്ത ടൂർണമെന്റുകളായി നടക്കുന്ന മത്സരത്തിൽ വിവിധ രാജ്യക്കാരായ നൂറ്റമ്പതോളം പേരാണ് മത്സരിക്കുന്നത്. ബഹ്റൈനിൽ നിന്നുള്ള ദേശീയ ടീമംഗങ്ങൾ ഉൾപ്പടെയുള്ളവരും ഇതിൽ പങ്കെടുക്കുന്നുണ്ട്. എല്ലാ പ്രായത്തിലുമുള്ള ചെസ്സ് പ്രേമികൾക്ക് പങ്കെടുക്കാൻ സാധിക്കുന്ന തരത്തിലാണ് ഫിഡെ അംഗീകാരത്തോടെ ചെസ്സ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
മത്സരത്തോടനുബന്ധിച്ച് ബ്ലിറ്റ്സ് ടൂർണമെൻ്റ് നാളെ വൈകുന്നേരം 6 മണിക്കാണ് ആരംഭിക്കുന്നത്. മെയ് 1 ന് രാവിലെ 9 മണി മുതൽ കിഡ്‌സ് റാപ്പിഡ് , ജൂനിയർ റാപ്പിഡ് , ഫിഡെ റേറ്റഡ് റാപ്പിഡ് ടൂർണമെൻ്റുകളും നടക്കും. വിജയികൾക്ക് മൊത്തം 1000 ഡോളറിൻ്റെ സമ്മാനത്തുകയും ട്രോഫികളും, മെഡലുകളും സമ്മാനിക്കും. പങ്കെടുക്കുന്നവർക്ക് സെർട്ടിഫിക്കേറ്റുകളും നൽകും.
dsfg