ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായി 100 വിദേശികളെ നാട് കടത്തി


രാജ്യത്ത് നിയമവിരുദ്ധമായി ജോലി ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കുകയും തൊഴിൽ വിപണി നിയന്ത്രണവിധേയമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായി, 100 വിദേശികളെ നാട് കടത്തിയതായി അധികൃതർ അറിയിച്ചു. നിയമങ്ങൾ പാലിക്കാത്തവർക്ക് എതിരെ കർശന നടപടികൾ തുടരുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.

എൽ എം ആർ എ നടത്തുന്ന പ്രതിവാര ക്യാമ്പയിനിന്റെ ഭാഗമായി,ഏപ്രിൽ 20 മുതൽ 26 വരെ 1,236 ഇൻസ്പെക്ഷൻ സന്ദർശനങ്ങളും 12 സംയുക്ത ക്യാമ്പയിനുകളും നടത്തിയതായി അധികൃതർ അറിയിച്ചു. ഈ കാലയളവിൽ 10 പേരെയാണ് നിയമം ലംഘിച്ചതിന് പിടികൂടിയത്. നിയമങ്ങൾ പാലിക്കാത്തർക്കെതിരെ കർശന നടപടി തുടരുമെന്നും, സമാനമായ പരിശോധനകൾ അടുത്ത ദിവസങ്ങളിലും തുടരുമെന്നും എൽഎംആർഎ മുന്നറിയിപ്പ് നൽകി.

article-image

gdfg

You might also like

Most Viewed