പ്രതിഭ റിഫ മേഖല ക്വിസ് മത്സരം സംഘടിപ്പിച്ചു

ബഹ്റൈൻ പ്രതിഭ റിഫ മേഖല നടത്തുന്ന ‘അരങ്ങ് 2K25’ ന്‍റെ ഭാഗമായി ക്വിസ് മത്സരം നടത്തി. ജൂനിയർ വിഭാഗത്തിൽ റിഷിത മഹേഷ് (ഒന്നാം സ്ഥാനം), ദേവജ് ഹരീഷ് (രണ്ടാം സ്ഥാനം), സമൃദ്ധ് (മൂന്നാം സ്ഥാനം) എന്നിവർ വിജയികളായി. സീനിയർ വിഭാഗത്തിൽ റഊഫ് ആൻഡ് ദേവ് നന്ദ് (ഒന്നാം സ്ഥാനം), സജീവ് ആൻഡ് സിജി സജീവ് (രണ്ടാം സ്ഥാനം), ഷിംന ആൻഡ് രേഷ്മ (മൂന്നാം സ്ഥാനം) എന്നിവരാണ് വിജയികളായത്.
ജോസി തോമസും ശ്രീജ ബോബിയും ചേർന്നാണ് കുട്ടികളെയും മുതിർന്നവരെയും പങ്കെടുപ്പിച്ചുള്ള ഈ ക്വിസ് മത്സരം നിയന്ത്രിച്ചത്. അരങ്ങ് 2K25 എന്ന പരിപാടി മേയ് 30 ന് ഗ്രാൻഡ് ഫിനാലെയോടെ അവസാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ിംി്്ിേ